മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു
മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു
Publish Date: Tue, 23 Oct 2018 (11:05 IST)
Updated Date: Tue, 23 Oct 2018 (11:07 IST)
'അമ്മ'യിലെ ചേരിപ്പോര് അവസാനിക്കുന്നില്ല. താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടിട്ടല്ല താൻ രാജി നൽകിയതെന്ന് നടൻ ദിലീപ്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ നടത്തിയ പ്രസ്ഥാവന എതിർത്തുകൊണ്ടാണ് ദിലെപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
'രാജിവെച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങൾ അവസാനിപ്പിക്കാനായിരുന്നു രാജി നൽകിയത്. തന്റെ പേര് പറഞ്ഞ് സംഘടനയിൽ ഭിന്നിപ്പുണ്ടാക്കാൻ നീക്കം നടക്കുന്നുണ്ടായിരുന്നു' ദിലീപ് പറയുന്നു. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഉപജാപക്കാരുടെ ശ്രമങ്ങളിൽ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവർക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നു. മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുകയാണ്' ദിലീപിന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.