പൾസർ സുനി കുറ്റക്കാരൻ, പക്ഷേ ദിലീപിന് ഇത്ര മോശപ്പെട്ട കാര്യമൊന്നും ചെയ്യാൻ കഴിയില്ല: വെളിപ്പെടുത്തലുമായി നിർമാതാവ്

Webdunia
ബുധന്‍, 18 ജൂലൈ 2018 (12:11 IST)
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മലയാള സിനിമയേയും കേരളക്കരയേയും ഞെട്ടിച്ച സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ നടി ആക്രമിക്കപ്പെട്ടു. സംഭവത്തിൽ ആരോപണവിധേയനായ നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് മാസങ്ങൾക്കൊടുവിലാണ്. 3 മാസത്തെ ജയിൽ‌വാസത്തിന് ശേഷം നടൻ ജാമ്യത്തിലിറങ്ങി. 
 
ഇപ്പോഴിതാ, നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന് നിർമാതാവും ദിലീപിന്റെ അടുത്ത കൂട്ടുകാരനുമായ സുരേഷ് കുമാർ പറയുന്നു. തന്റെ സിനിമയിലൂടെയാണ് ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ചത്. വളരെക്കാലമായി അദ്ദേഹത്തെ തനിക്ക് നന്നായി അറിയാം. ഇങ്ങനെ മോശപ്പെട്ട കാര്യത്തിന് ദിലീപ് പോവില്ലെന്ന് സുരേഷ് കുമാർ പറയുന്നു. 
 
നടിയെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താന്‍. അവരെ വിളിച്ചിരുന്നു, ആ കുട്ടിയോട് നൂറ് ശതമാനം സങ്കടമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടുള്ളവനാണ്. പള്‍സര്‍ സുനിയെപ്പോലൊരാള്‍ ഇതും ചെയ്യും ഇതിലധികവും ചെയ്യും. പക്ഷേ, ദിലീപിന് ഇതിൽ യാതോരു പങ്കുമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സുരേഷ് കുമാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments