Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഏഴുവയസുകാരന്റെ വായിൽനിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 527 പല്ലുകൾ !

വാർത്ത
, ബുധന്‍, 31 ജൂലൈ 2019 (18:53 IST)
ചെന്നൈ: പല്ലുവേദനയെ തുടർന്ന് ചികിത്സക്കെത്തിയ കുട്ടിയുടെ വായിൽനിന്നും ഡോക്ടർമർ നീക്കം ചെയ്തത് 527 പല്ലുകൾ. ചെന്നൈയിലാണ് അമ്പരപ്പിക്കുന്ന സംഭവം ഉണ്ടായത്. കടുത്ത പല്ലുവേദനയെയും കവിൾ വീക്കത്തെയും തുടർന്നാണ് രവീന്ദ്രനാഥ് എന്ന ഏഴുവയസുകരൻ അശുപത്രിയിൽ എത്തിയത്. 
 
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കീഴ്താടിക്കുള്ളിൽ കാണാൻ കഴിയാത്ത നിലയിൽ ചെറിയ പല്ലുകൾ വളരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ 21 പല്ലുകൾ മാത്രം നിലനിർത്തി ബാക്കിയുള്ള പല്ലുകൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്തുകൊണ്ടാണ് കുട്ടിയുടെ വയിൽ ഇത്രയധികം പല്ലുകൾ മുളച്ചത് എന്നതിന് ഉത്തരം നൽകാാൻ ഡോക്ടർമാർക്കുപോലും ആകുന്നില്ല. ജൂലൈ 11ന് സവിത ദന്താശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി’; ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു