Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോക്കുകളുമായി ഐറ്റം നമ്പറിന് ചുവട് വച്ച് ബിജെപി എംഎൽഎയുടെ ആഭാസ നൃത്തം; വൈറലായി വീഡിയോ

കാലിലെ ശസ്ത്രക്രിയ വിജയകരമായതിലുള്ള ആഘോഷത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവയ്‍ക്കുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് വൈറലായത്.

BJP MLA
, വ്യാഴം, 11 ജൂലൈ 2019 (10:21 IST)
മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട ബിജെപി എംഎൽഎയുടെ തോക്കേന്തിയുള്ള നൃത്തം വിവാദമാവുന്നു. ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ പ്രണവ് സിങ് ചാംപ്യനാണ് വീണ്ടും വിവാദത്തിന് വഴിവച്ചത്. കാലിലെ ശസ്ത്രക്രിയ വിജയകരമായതിലുള്ള ആഘോഷത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവയ്‍ക്കുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് വൈറലായത്.
 
അതേസമയം, പ്രണവ് സിങ് ചാംപ്യന്റെ അഭാസ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തിൽ ഇടപെടാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ് പോലീസ്. നാല് തോക്കുകളാണ് എംഎൽഎ നൃത്തത്തിനിടെ മാറിമാറി ഉപയോഗിക്കുന്നത്. വീഡിയോയില്‍ കാണുന്ന തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും പൊട്ടിത്തെറി: കർണാടകയുടെ വഴിയേ ഗോവയും; പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്