Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന്റെ നായികയായി സോനം കപൂര്‍!

ബോളിവുഡില്‍ താരമായി ദുല്‍ഖര്‍, താരത്തിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു!

ദുല്‍ഖറിന്റെ നായികയായി സോനം കപൂര്‍!
, ചൊവ്വ, 13 മാര്‍ച്ച് 2018 (10:51 IST)
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. 
 
ബോളിവുഡ് സുന്ദരി സോനം കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ദുല്‍ഖര്‍ തന്റെ പേജിലൂടെ പുറത്തുവിട്ടു. അഭിഷേക് ശര്‍മം സംവിധാനം ചെയ്യുന്ന ചിത്രം 2019 ഏപ്രില്‍ 5ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 
 
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് കഥ.
 
റോനി സ്​ക്രൂവാലയുടെ ‘കർവാനി’ൽ ദുൽഖർ നായകനായി അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രവും ഇതുതന്നെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യാ മുനമ്പില്‍ നിന്ന് വന്നവര്‍ക്ക് മുന്നില്‍ അധികാര ഗര്‍വ്വ് തലകുനിച്ചു!