Webdunia - Bharat's app for daily news and videos

Install App

'നീയൊരു മുസ്ലീം അല്ലേ, നായയുടെ അത്ര ബുദ്ധി ഇല്ലേ നിനക്ക്': ദുൽഖറിനെതിരെ രൂക്ഷ വിമർശനം

'നീയൊരു മുസ്ലീം അല്ലേ, നായയുടെ അത്ര ബുദ്ധി ഇല്ലേ നിനക്ക്': ദുൽഖറിനെതിരെ രൂക്ഷ വിമർശനം

Webdunia
വ്യാഴം, 10 ജനുവരി 2019 (08:56 IST)
നടൻ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്‌റ്റാഗ്രാമിലാണെങ്കിലും ഫേസ്‌ബുക്കിലാണെങ്കിലും താരം ഇടയ്‌ക്കിടെ ഫോട്ടോകളും മറ്റും ആരാധകർക്കായി പങ്കിടാറുണ്ട്. അങ്ങനെ കുഞ്ഞിക്ക പങ്കിട്ട ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
 
വളർത്തുനായയായ 'ഹണി'യുടെ കൂടെയുള്ള ചിത്രമാണ് കുഞ്ഞിക്ക പോസ്‌റ്റുചെയ്‌തത്. 'അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്ബോള്‍ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്‌ലിയായ മനോഹരിയായ കൂട്ടുകാരി' എന്നായിരുന്നു ചിത്രത്തോടൊപ്പം ദുല്‍ക്കര്‍ കുറിച്ചിരുന്നത്.
 
എന്നാൽ പോസ്‌റ്റിന് ചുവടെ ഇസ്ലാം മതം അനുസരിച്ച് പട്ടി ഹറാം ആണെന്ന് അറിയില്ലേ എന്ന് ചോദിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. "മോശമായിപ്പോയി, ഒരു മുസ്ലീം ഒരിക്കലും ഡോഗിനെ തൊടരുത്. ഇസ്ലാമില്‍ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല, എല്ലാവരും തുല്ല്യരാണ്. ഏഴ് പ്രാവശ്യം പോയി കുളിച്ചുകള. 'നീയൊരു മുസ്ലീം അല്ലേ, നായിന്റെ അത്ര ബുദ്ധി ഇല്ലേ നിനക്ക്" എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ചുവടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
എന്നാൽ ഇതിനോടൊന്നും നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments