#സേവ് ആലപ്പാട്; ആലപ്പാടിനായി ടൊവിനോ നിരാഹാരം കിടക്കും?

ബുധന്‍, 9 ജനുവരി 2019 (08:02 IST)
കേരളക്കരയിൽ എല്ലായിടത്തും ഇപ്പോൾ #സേവ് ആലപ്പാട് എന്ന ഹാഷ്‌ടാഗുകളാണ് നിറഞ്ഞുനിൽക്കുന്നത്.  
കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. 
 
മലയാള സിനിമയിലെ പ്രമുഖരായ ടോവിനോയും സണ്ണി വെയ്‌നും ഉൾപ്പെടെയുള്ളവർ ആലപ്പാട് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രോൾ പേജുകളിലൂടെയാണ് #സേവ് ആലപ്പാട് എന്ന ക്യാമ്പെയിൻ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രളയത്തിൽ കേരളം വളഞ്ഞപ്പോൾ സജീവമായി ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ടോവിനോ പങ്കെടുത്തിരുന്നു.
 
ഇപ്പോൾ ആലപ്പാടിനായും ടോവിനോ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവർക്ക് പിന്തുണ നൽകി നിരാഹാര സമരത്തിൽ ടോവിനോയും പങ്കെടുക്കുമെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാകുകയാണ്. ടോവിനോക്ക് പിന്നാലെ സണ്ണി വെയ്‌നും ആലപ്പാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അയോധ്യാ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, കേസ് ഈ മാസം പത്തിന് പരിഗണിക്കും