Webdunia - Bharat's app for daily news and videos

Install App

80 കോടിയുടെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി: 80കാരൻ ആശുപത്രിയിൽ

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (11:22 IST)
മുംബൈ: എൺപത് കോടിയെല്ലാം വൈദ്യുതി ബില്ല് വന്നാൽ ആരാണ് ഞെട്ടിപ്പോകാത്തത്. മഹാരാഷ്ട്രയിൽ എൺപതുകാരൻ ഈ ബില്ല് കണ്ടതോടെ ആശുപത്രിയിലായി. ബില്ലിലെ തുക കണ്ട് രക്ത സമ്മർദ്ദം ഉയർന്നതോടെ ഗണപത് നായിക് എന്ന 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. എന്നാൽ ബിൽ തുക രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് ഇതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. അരി പൊടിയ്ക്കുന്ന ഒരു മില്ല് ഗണപത് നായിക്ക് നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലാണ് 80 കോടി രൂപ ഇലക്ട്രിസിറ്റി ബില്ല് നൽകിയത്. ആറക്കം എഴുതേണ്ടതിന് പകരം അബദ്ധത്തിൽ എട്ടക്കം ആയിപ്പോയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം വഴിവച്ചത്. മീറ്റർ വീണ്ടും പരിശോധിച്ച് ഗണപത് നായിക്കിന് പുതിയ ബില്ല് നൽകി എന്നും. ബിൽ തുകയിൽ ഗണപത് നായിക് സംതൃപ്തനാണെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണക്കമ്പനി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments