Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്തെ മത്സ്യത്തൊഴിലാക്കികൾക്കൊപ്പം കടൽയാത്ര നടത്തി രാഹുൽ ഗാന്ധി

കൊല്ലത്തെ മത്സ്യത്തൊഴിലാക്കികൾക്കൊപ്പം കടൽയാത്ര നടത്തി രാഹുൽ ഗാന്ധി
, ബുധന്‍, 24 ഫെബ്രുവരി 2021 (08:45 IST)
കൊല്ലം: കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം യാത്ര നടത്തി രാാഹുൽ ഗാന്ധി. പുലർച്ചെ 5.15നാണ് വാടി കടപ്പുറത്തുനിന്നുമാണ് രാഹുൽ ഗാന്ധി കടലിലേയ്ക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരികെയെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേയ്ക്ക് തിരികെ മടങ്ങി. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച്ച നടക്കാനിരിയ്ക്കുന്ന സംവാദ പരിപാടിയ്ക്ക് മുന്നോടിയായി മത്സ്യത്തൊഴിലാളികളൂടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് കടൽയാത്ര. കെസി വേണുഗോപാൽ എംപി അടക്കമുള്ളവർ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയരുന്ന ആരോപണം മത്സ്യത്തൊഴിലാളികൾക്കിടയിൽ സജീവമാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ്സിന്റെ നീക്കം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട്