Publish Date: Mon, 02 Mar 2020 (19:01 IST)
Updated Date: Mon, 02 Mar 2020 (19:05 IST)
ഇനിയങ്ങോട്ട് ചൂട് കാലമാണ്. കാട്ടാനകൾക്ക് വറുതിയുടെ കാലവും. ഭക്ഷണവും വെള്ളവും തേടി കിലോമീറ്ററുകൾ അലഞാൽ മാത്രം പോരാ, ഭിമാകാരമായ ശരീരത്തെ തണുപ്പിക്കുക കൂടി വേണം ഇതിനായി വെള്ളമോ ചെളിയോ കണ്ടാൽ പിന്നെ ആനക്കൂട്ടത്തിന് ഉത്സവമാണ്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെളിയിൽ അകെ പുതഞ്ഞ് ഒരാൾ സുഖമായി തണുപ്പുകൊണ്ട് കിടക്കുന്നു. മറ്റുള്ളവർ തുമ്പിക്കൈകൊണ്ട് സ്വന്തം ശരീരത്തിലേക്ക് ചെളി വാരിയെറിയുന്നു. സൂര്യന്റെ അപകടകരമായ രഷ്മികളിൽനിന്നും പ്രാണികളിൽ നിന്നും രക്ഷ നേടുന്നതിന് ആനകൾക്ക് ചെളിയിൽ പുതഞ്ഞുള്ള കുളി അനുവാര്യമാണ് ഐഎഫ്എസ് ഉദ്യോസ്ഥ ട്വിറ്ററിൽ കുറിച്ചു.