കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും അടിയാന്തര സാഹചര്യത്തെ നേരിടുന്നതിനുമായി ജീവനക്കാർക്ക് 1000 ഡോളർ (74,000 രൂപ) ബോണസ് പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക്. ഫെയ്സ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ആണ് മെമ്മോയിലൂടെ ഇക്കാര്യം അറിയിച്ചത്.
45000 ജീവനക്കാർക്കാണ് ഈ തുക ലഭിക്കുക. ഫെയിസ്ബുക്ക് അടുത്തൊന്നും ഇത്തരത്തിൽ ഒരു ബോണസ് ജീവനക്കാർക്ക് നൽകിയിട്ടില്ല. സിയാറ്റിൻ ബേ, ഏരിയ ഓഫീസുകളിലെ ജിവനക്കാരോട് ഇതിനോടകം തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഫെയ്സ്ബുക്ക് നിർദേശം നൽകി കഴിഞ്ഞു. മുപ്പതിലധികം രാജ്യങ്ങളിലായി 30,000 ചെറുകിട ബിസിനസുകാർക്ക് 100 ദശലക്ഷം ഡോളർ ക്യാഷ് ഗ്രാന്റും, ക്രെഡിറ്റും ഫെയ്സ്ബുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.