Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാൻസർ കാരണം അമ്മയാവാൻ കഴിയാത്ത ഒരാൾ, ഇരുട്ടി വെളുത്തപ്പോഴേക്കും ക്യാൻസറും ഇല്ല 3 കുട്ടികളുടെ അമ്മയുമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ക്യാൻസർ കാരണം അമ്മയാവാൻ കഴിയാത്ത ഒരാൾ, ഇരുട്ടി വെളുത്തപ്പോഴേക്കും ക്യാൻസറും ഇല്ല 3 കുട്ടികളുടെ അമ്മയുമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (15:44 IST)
ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്‍റെ പേരില്‍ സോഷ്യൽ മീഡിയ ഉപയോഗിച്ച് നിരവധിയാളുകളെ കയ്യിൽ നിന്നും ആലപ്പുഴ സ്വദേശിനി ശ്രീമോൾ മാരാരി എന്ന യുവതി ലക്ഷങ്ങൾ തട്ടിയതായി ആരോപണം. ശ്രീമോളുടെ ആവശ്യപ്രകാരം മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സുനിതാ ദേവദാസ് ഉൾപ്പെടെ നിരവധിയാളുകൾ യുവതിക്ക് വേണ്ടി പണം അയച്ച് നൽകിയിരുന്നു. ശ്രീമോൾക്ക് സർജറി വേണമെന്നും പണം ആവശ്യമാണെന്നും കാണിച്ച് സുനിത തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധിയാളുകൾ ശ്രീമോളുടെ അക്കൌണ്ടിലേക്ക് പണം അയച്ചിരുന്നു. 
 
എന്നാല്‍ ശ്രീമോള്‍ ക്യാന്‍സര്‍ രോഗിയല്ലെന്ന വിവരം പുറത്തുവന്നതോടെ സുനിതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം, ശ്രീമോളെന്ന യുവതി നിരവധിയാളുകളെ ഇതിനു മുൻപും പറ്റിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. പണത്തിനായി നൂറോളം കള്ളങ്ങളാണ് യുവതി പലരോടുമായി പറഞ്ഞിട്ടുള്ളതെന്ന് തെളിയുന്നു. ജാമി ഫിറോസ് എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
 
ശ്രീ മോൾ മാരാരിയെ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിന് മേലെയായി. ഫേസ്ബുക്കിൽ ഞങ്ങൾ സ്ത്രീകൾ മാത്രമുള്ള ഒരു ഗ്രൂപ്പിൽ നിന്നാണ് പരിചയപ്പെടുന്നത്... ആദ്യമൊന്നും ആളെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല...
 
പിന്നീടൊരിക്കൽ കീമോ യുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് ഒരു പോസ്റ്റ് കണ്ടു.അന്നാണ് അവരെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. ട്യൂമർ വന്ന് ഒരു വശം തളർന്നതും... കാൻസർ കാരണം അബോർഷൻ ചെയ്യേണ്ടി വന്നതും ഒരിക്കലും അമ്മയാവാൻ പറ്റില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയതും എല്ലാം വായിച്ച് .... മനസ്സുകൊണ്ട് അറിയാതെ ചേർത്തു പിടിച്ചു പോയി. ഇക്കാരണങ്ങൾ കൊണ്ട് കൂടെ ഉണ്ടായിരുന്ന ഭർത്താവ് ഉപേക്ഷിച്ചു പോയി എന്നുകൂടി കേട്ടപ്പോൾ അത്രയേറെ നെഞ്ചോടു ചേർത്തു.... ജീവിതത്തിൽ തനിച്ചായി പോയ, രോഗത്തോട് പടപൊരുതുന്ന, മരണത്തെ മുഖാമുഖം കാണുന്ന ആ കൂട്ടുകാരി ഞങ്ങൾക്കെല്ലാവർക്കും സങ്കടം തന്നെ ആയിരുന്നു...
 
മൂന്നു സർജറികൾ ഇതുവരെ കഴിഞ്ഞു എന്നും എന്താെക്കെയോ വില കൂടിയ ഇഞ്ചക്ഷനുകൾ വേണമെന്നും കേട്ടപ്പോൾ ചേർത്തു പിടിച്ച എന്റെ കൂട്ടുകാർ അവളെ ഒരു പാട് സഹായിച്ചു...
അത്രയും ആത്മാർത്ഥമായി തന്നെ...
ഒരു സംശയത്തിന്റെ ചെറിയ ഒരു അംശം പോലും ഞങ്ങൾക്കാർക്കും ഉണ്ടായില്ല..
 
ഗ്രൂപ്പിലെ പലർക്കും പല പല സ്കാനിങ് റിപ്പോർട്ടുകളും മറ്റും അവർ കാണിക്കുകയും ചെയ്തു.
 
പിന്നീട് ഒരു നാൾ ശ്രീമോൾ അസുഖം കൂടി വെല്ലൂരിൽ ഐ സി യു വിൽ ആണെന്നും സ്ഥിതി ഗുരുതരമാണെന്നും വെന്റിലേറ്ററിലേക്ക് ഒരു പക്ഷെ മാറ്റേണ്ടി വരുമെന്നും അറിയുന്നു... ഗ്രൂപ്പിലെ പലരും വിളിക്കുമ്പോൾ ചേച്ചിയാണെന്ന് പറഞ്ഞ് കോൾ അറ്റന്റ് ചെയ്ത ആൾ സ്ഥിതി ഗുരുതരമാണെന്ന് അറിയിക്കുന്നു. പലരും അവരുടെ അക്കൗണ്ടിലേക്ക് പണം നൽകുകയും ചെയ്യുന്നു...
 
വെല്ലൂരിൽ ഹോസ്പിറ്റലിൽ വേണ്ട സഹായം നൽകാം എന്ന് അറിയിച്ചവർക്കൊന്നും പക്ഷെ ശ്രീ മോളുടെ ഐപി നമ്പർ കിട്ടിയില്ല.അവർ അതിനോട് പ്രതികരിച്ചില്ല എന്നത് യാഥാർത്ഥ്യം... പക്ഷെ എന്നിട്ടും ആരും സംശയിച്ചില് എന്നത് ഞങ്ങൾ അവർക്ക് നൽകിയ വിശ്വാസമായിരുന്നു...
പിന്നീട് എല്ലാം സുഖപ്പെട്ടു എന്ന് പറഞ്ഞ് അവൾ തിരിച്ചു വന്നു.
 
അതു കഴിഞ്ഞ് നാലഞ്ചു ദിവസത്തിനകം ശ്രീ മോൾ തിരുനെല്ലി ക്ഷേത്രത്തിൽ ഒരു നേർച്ചയുണ്ട്.. അതിന് വയനാട് വന്നിട്ടുണ്ട്... ഒരു സഹായം ചെയ്യാമോ എന്ന് എന്നോട് ചോദിക്കുന്നു. സർജറി കഴിഞ്ഞത് കാരണം പുറത്തു നിന്ന് ഫുഡ് കഴിക്കാൻ പറ്റില്ല... ഫുഡ് റെഡിയാക്കി തരുമോ എന്ന്... സസന്തോഷം അത് സ്വീകരിച്ച ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു... കൂടെ സഹോദരന്റെ മക്കൾ എന്ന് പറഞ്ഞിരുന്ന മൂന്ന് കുട്ടികളും ഭർത്താവ് അനിലും മറ്റൊരു പയ്യന്നും ഉണ്ടായിരുന്നു... (ഇന്ന് അറിയുന്നു ആ മൂന്ന് കുട്ടികളും ശ്രീ മോളുടെ സ്വന്തം തന്നെ ആണ് എന്ന്... ) ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞ ഭർത്താവിനെ കൂടെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയിരുന്നു... അത് അവരുടെ സ്വകാര്യ ജീവിതം എന്ന് ചിന്തിച്ചതിനാൽ തിരിച്ചു വന്നതിനെ കുറിച്ചൊന്നും ചോദിച്ചതുമില്ല...
നേരിൽ കണ്ടപ്പോൾ വലിയ ക്ഷീണമൊന്നും തോന്നിയിരുന്നില്ലെങ്കിലും പിന്നീട് തിരിച്ച് പോയപ്പോഴും ഞാൻ പല പ്രാവിശ്യം അവരെ വിളിച്ചിരുന്നു... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ച്... കാലിൽ മൊത്തം നീരുവന്നു... തലക്കകം ഭയങ്കര വേദനയാണ്... ക്ഷീണമാണ് എന്നൊക്കെ പറഞ്ഞ് ... പത്തു മണിക്കൂർ യാത്ര ചെയ്ത ഒരു രോഗിയുടെ ബുദ്ധിമുട്ട് അതിസമർത്ഥമായി തന്നെ അവതരിപ്പിച്ചു.
 
രോഗ അവസ്ഥയിൽ ഉള്ള അവരെ ഞങ്ങളുടെ പല സുഹൃത്തുക്കളും വീട്ടിൽ പോയി കണ്ടു... അവരെയെല്ലാം സംശയത്തിന്റെ ഒരു കണിക പോലും നൽകാതെ അവൾ ഹാന്റ്ല് ചെയ്തു....
 
പിന്നീട്ണ് കഴിഞ്ഞ ദിവസം ശ്രീ മോൾക്ക് അത്യാവിശ്യമായി വളരെ വില കൂടിയ ഒരു ഇഞ്ചക്ഷനുകൾ വേണം എന്ന് അറിയുന്നത്...
 
സാമ്പത്തികമായി സഹായിക്കാനാകുന്ന ഒരു സ്ഥിതിയിലല്ലാത്തതിനാൽ പോസ്റ്റ് ഷെയർ ചെയ്തും പരിചയക്കാരോട് ചോദിച്ചും എന്നാൽ കഴിയുന്ന സഹായം ചെയ്യാം എന്ന് ചിന്തിച്ചത്... ഇതിനിടയിൽ സുനിതേച്ചി സ്വന്തം വാളിൽ സഹായിക്കണം എന്ന് പറഞ്ഞ് പബ്ലിക് പോസ്റ്റും ഇട്ടു... അവരും ഞങ്ങളെ പോലെ തന്നെ ശ്രീ മോളെ അത്രയേറെ വിശ്വസിച്ചും സ്നേഹിച്ചും അവളെ സഹായിക്കാൻ മുന്നിട്ടു ഇറങ്ങിയതായിരുന്നു. അന്ന് അത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു... പിന്നീടാണ് ശ്രീ മോൾ നൽകിയ ചില റിപ്പോർട്ടുകളിൽ പൊരുത്തക്കേടുകൾളുടെ കൂടെയുള്ള ഡോക്ടർ ശ്രദ്ധിക്കുന്നത്... അന്വേഷിച്ചറിയുമ്പോൾ എല്ലാ കള്ളങ്ങളും ഒന്നാെന്നായി പുറത്തു വരുന്നു... ആകെ തകർന്നു പോയി ഞങ്ങൾ...
ഞങ്ങളെ പോലെ ഒരു പാട് പേരെ അവർ പറ്റിച്ചു... ഒന്നും സത്യമാകരുതേ എന്ന് പോലും പ്രാർത്ഥിച്ചു പോയി.. പക്ഷെ...
 
കാൻസർ കാരണം അമ്മയാവാൻ കഴിയാത്ത ഒരാൾ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും കാൻസർ രോഗിയല്ലാത്ത, മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി മാറി...
 
ഇനി ഒന്നും പറയാനില്ല... ശ്രീ മോളേ...
നന്മ വറ്റാത്ത ഒരു പാട് മനസ്സുകളെ അതിവിദഗ്ദ മായി പറ്റിച്ച നീ എന്നെങ്കിലും സത്യം പുറത്ത് വരുമെന്ന് ചിന്തിച്ചില്ല... സത്യം അത് എത്ര ഒളിപ്പിച്ചാലും പുറത്ത് വരിക തന്നെ ചെയ്യും...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുഴലിക്കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം