വലിയ ഭീതിയോടെയാണ് മുംബൈ നഗരം നിസർഗ ചുഴലിക്കാറ്റിനെ കണ്ടത് എങ്കിലും, കര തൊട്ട കാറ്റിന്റെ ശക്തി കുറഞ്ഞതോടെ പ്രതീക്ഷിച്ച അത്ര വലിയ അപകടം ഉണ്ടായില്ല. തീര മേഖലയിലണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. മുംബൈ വിമാനത്താവത്തിൽ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് വിമാനം റൺവേയിൽനിന്നും തെന്നിമാറുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.
ഫെഡ്എക്സിന്റെ എംഡി 11 എന്ന കർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബെംഗളുരുവിൽനിന്നുമെത്തിയ വിമാനം, കനത്ത കാറ്റും മഴയും കാരണം റൺവേയിൽനിന്നും തെന്നി നീങ്ങുകയായിരുന്നു. വിമനം നിയന്ത്രണം നഷ്ടപ്പെട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർക്ക് പരിക്കുപറ്റുകയോ. വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.