ബാഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുറയും; വിമാന കമ്പനികൾക്ക് അനുമതി നൽകി ഡിജിസിഎ

Webdunia
ശനി, 27 ഫെബ്രുവരി 2021 (07:46 IST)
ഡൽഹി: ലഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിയ്ക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ സർക്കുലർ പുറത്തിറക്കി. ചെക് ഇൻ ബാഗേജായി 15 കിലോ വരെ കൊണ്ടുപോകാൻ അനുവാദമുണ്ട്. ഇതിനുകൂടി ചേർത്താണ് നിലവിൽ ടിക്കറ്റിന്റെ പണം ഈടാക്കുന്നത്. ബാഗേജുകൾ കൊണ്ടുപോയില്ലെങ്കിലും നിലവിൽ ഈ ചർജ് ഈടാക്കുന്നുണ്ട്. ഇതിനാണ് മാറ്റം വരുന്നത്. ക്യാബിൻ ബാഗുമായി മാത്രമോ ബാഗേജ് ഇല്ലാതെയോ യാത്ര ചെയ്യുന്നവർക്ക് ഇനി ഇളവ് ലഭിയ്ക്കും. ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ക്യാബിൻ ബാഗിന്റെ തൂക്കം നൽകേണ്ടിവരും. ക്യാബിൻ ബാഗേജായി ഏഴു കിലോ വരെ കൊണ്ടുപോകാം. ഡിജിസിഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ അധികം വൈകാതെ പ്രസിദ്ധീകരിച്ചേയ്ക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍പിജി ക്ഷാമം: ഹോട്ടലുടമകള്‍ മാര്‍ച്ച് 23 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും

പേരാവൂരിൽ കാലുവാരാൻ ഉറച്ച് സുധാകരൻ; കോൺഗ്രസ് ക്യാംപിൽ ആശങ്ക

അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ, ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ

ഇറാനിലെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ല; നിലപാട് വ്യക്തമാക്കി നെതന്യാഹു, പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം

Eid ul Fitr: മാസപ്പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

അടുത്ത ലേഖനം
Show comments