Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇങ്ങനെയുള്ള പിച്ചായിരുന്നെങ്കിൽ കുംബ്ലെയും ഹർഭജനുമെല്ലാം 1,000 വിക്കറ്റുകൾ വീഴ്ത്തിയേനെ'

'ഇങ്ങനെയുള്ള പിച്ചായിരുന്നെങ്കിൽ കുംബ്ലെയും ഹർഭജനുമെല്ലാം 1,000 വിക്കറ്റുകൾ വീഴ്ത്തിയേനെ'
, വെള്ളി, 26 ഫെബ്രുവരി 2021 (13:54 IST)
മുംബൈ: മോട്ടേരയിൽ നാടന്ന ഡേനൈറ്റ് ടെസ്റ്റിൽ മികച്ച വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും പിച്ച് സംബന്ധിച്ച് വിവാദം കടുക്കുകയാണ്. ഇന്ത്യ പിച്ചിൽ കെണി ഒരുക്കി എന്ന ആരോപണങ്ങൾ ശക്തമാവുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പടെ ഇതിൽ പ്രത്യക്ഷമായും പരോക്ഷമായും വിമർശനങ്ങൾ ഉന്നയിയ്ക്കുകയാണ്. ഇന്ത്യയുടെ വിജയത്തെക്കുറിച്ചും മോട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചും ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യുവരാജ് സിങ് നടത്തിയ പ്രതികരണം ഇപ്പോൾ തരംഗമാവുകയാണ്. വിജയത്തിൽ ഇന്ത്യയെ അഭിനന്ദിയ്ക്കുനുണ്ട് എങ്കിലും പരിഹാസം യുവിയുടെ വാക്കുകളിൽ ഉണ്ട്.
 
അനിൽ കുംബ്ലെയും, ഹർഭജൻ സിങ്ങുമെല്ലാം ഇതുപോലെയുള്ള പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നത് എങ്കിൽ 1000 വിക്കറ്റുകളെങ്കിലും അവർ സ്വന്തമാക്കിയേനെ എന്നാണ് മോട്ടേരയിലെ പിച്ചിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള യുവിയുടെ വാക്കുകൾ. 'രണ്ട് ദിവസങ്ങൾ കൊണ്ട് അവസാനിച്ചു, ടെസ്റ്റ് ക്രിക്കറ്റിൽ ഇത് നല്ലതാണോ എന്ന് അറിയില്ല. അനിൽ കുംബ്ലെയും, ഹർഭജൻ സിങുമെല്ലാം ഇതുപോലെയുള്ള പിച്ചിലാണ് കളിച്ചത് എങ്കിൽ അവർ ആയിരം വിക്കറ്റെങ്കിലും നെടിയേനെ. എന്തായാലും ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ, അക്ഷർ പട്ടേലിനും, അശ്വിനും, ഇഷാന്ത് ശർമ്മയ്കും അഭിനന്ദനങ്ങൾ.' യുവ്രാജ് സിങ് ട്വിറ്ററിൽ കുറിച്ചു. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം 13 വിക്കറ്റും, രണ്ടാം ദിനം 17 വിക്കറ്റുമാണ് വീണത്. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റില്‍ 19 വിക്കറ്റും സ്വന്തമാക്കിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ 10 വിക്കറ്റില്‍ 9 വിക്കറ്റും വീഴ്ത്തിയത് ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പിച്ചല്ല ബാറ്റ്‌സ്മാൻമാർ വരുത്തിയ പിഴവാണ് പ്രശ്നം, ഇരു ടീമിലെയും ബാറ്റ്സ്‌മാൻമാർ തിളങ്ങിയില്ല'