Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടിയുളളവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്ന് പുരോഹിതന്‍; വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; വൈറലായി വീഡീയോ

സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പുരോഹിതരെ യുവതി പിന്നിൽ നിന്ന് ഓടി വന്ന് തള്ളിയിടുകയായിരുന്നു.

Marcelo Rossi
, വ്യാഴം, 18 ജൂലൈ 2019 (08:34 IST)
തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലാണ് സംഭവം നടന്നത്. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്.പുരോഹിതന് സാരമായ പരുക്കുകള്‍ ഒന്നുമില്ല. യുവതി പുരോഹിതനെ സ്റ്റേജിൽ നിന്ന് തള്ളിയിടുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 
 
സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പുരോഹിതരെ യുവതി പിന്നിൽ നിന്ന് ഓടി വന്ന് തള്ളിയിടുകയായിരുന്നു. പുരോഹിതന്‍റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി. പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്‍റെ വാചകമാണ് യുവതിയെ പ്രകോപിപ്പിച്ചത്. 50,000 പേർ പുരോഹിതന്റെ പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് എബിസി അടക്കമുളള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്