Webdunia - Bharat's app for daily news and videos

Install App

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അജിതിനും ഭാര്യയ്‌ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തേക്കും

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അജിതിനും ഭാര്യയ്‌ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തേക്കും

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (14:14 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍മാര്‍ക്കെതിരെ ക്രിമിനല്‍ക്കേസെടുക്കും.

ഗ്രൂപ്പ് അഡ്‌മിന്മായ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാ‍ണ് എക്‌സൈസ് ക്രിമിനല്‍ക്കേസ് രജിസ്‌റ്റര്‍ ചെയ്യുക. ഫേസ്‌ബുക്ക് പേജിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എക്സൈസ് കേസ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ കൂട്ടായ്മയുടെ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേഡ് ഗ്രൂപ്പാണെന്നും മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്.

അജിത്തും ഭാര്യയും ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കൂടാതെ 36 പേരും അഡ്മിനായിട്ടുണ്ട്‌. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം

ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറി. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ നേമത്തെ വീട്ടില്‍ എക്‌സൈ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും എക്‍സൈസ് പിടിച്ചെുടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

അടുത്ത ലേഖനം
Show comments