Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019ല്‍ ഇന്ത്യ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ തെരഞ്ഞെ വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഇദ്ദേഹം

രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനാണ്.

Google

തുമ്പി ഏബ്രഹാം

, വ്യാഴം, 12 ഡിസം‌ബര്‍ 2019 (11:12 IST)
2019ല്‍ ഗൂഗിളിൽ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക കമ്പനി ഇപ്പോള്‍ പുറത്തുവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനാണ്. തൊട്ടുപിന്നിലായി ലതാ മങ്കേഷ്‌കറും, യുവരാജ് സിംഗും ഇടംനേടി.
 
പാകിസ്താന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിടുന്നതിന് ഇടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സുരക്ഷാ സേനകളുടെ പിടിയിലായത്. പാക് പിടിയിൽ നിന്നും വിട്ടയച്ച ശേഷവും ഇദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
 
അതേപോലെ തന്നെ ഗായിക ലതാ മങ്കേഷ്‌കറാണ് രണ്ടാം സ്ഥാനത്ത്. ഈ മാസം മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ഗായികയെ തിരഞ്ഞ് ആളുകള്‍ സജീവമായത്. ലത മരിച്ചതായി പോലും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരും ആശങ്കയിലായിരുന്നു.
 
ഈ വർഷം ജൂണ്‍ പത്തിനാണ് ടീമിലെടുക്കാതെ ഒതുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ച് യുവരാജ് സിംഗ് ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അതിനാൽ തന്നെ ഗൂഗിള്‍ സേര്‍ച്ചില്‍ മൂന്നാം സ്ഥാനത്താണ് യുവി.
 
രാജ്യത്തെ പ്രമുഖ ഗണിതജ്ഞനായ ആനന്ദ് കുമാറാണ്നാലാമത്. ആനന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി ഹൃത്വിക് റോഷന്‍ സൂപ്പര്‍ 30 എന്ന ചിത്രം ചെയ്തിരുന്നു. ഇന്ത്യൻ സൈനിക നടപടിയായ ‘ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രമാണ് 2019ല്‍ നടന്‍ വിക്കി കൗശലിനെ ജനശ്രദ്ധയില്‍ നിര്‍ത്തിയത്.ഗൂഗിള്‍ സേര്‍ച്ചില്‍ അഞ്ചാമതെത്താനും വിക്കിക്ക് സാധിച്ചു.
 
ക്രിക്കറ്റിലെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പട്ടികയില്‍ ആറാമതുണ്ട്. സോഷ്യൽ മീഡിയയിൽ ഹിറ്റായ ഗായിക രാണു മൊണ്ടാല്‍ ഏഴാം സ്ഥാനത്താണ്. ബോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താര സുതാരിയ എന്ന അഭിനേത്രിയെ തിരഞ്ഞ് തിരഞ്ഞ് ഇന്ത്യക്കാര്‍ എട്ടാം സ്ഥാനത്ത് എത്തിച്ചു.
 
ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് 13 വിവാദ താരം സിദ്ധാര്‍ത്ഥ് ശുക്ലയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഒന്‍പതാമത്. അതേപോലെ തന്നെ മറ്റൊരു ബിഗ് ബോസ് താരം കൊയിന മിത്ര പട്ടികയില്‍ പത്താം സ്ഥാനത്തും എത്തി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരാൾ അറസ്റ്റിൽ