ഹനാൻ മീൻ വിൽക്കുന്നത് പൊലീസ് തടഞ്ഞു, തന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് ഹനാൻ

Webdunia
വ്യാഴം, 26 ജൂലൈ 2018 (20:15 IST)
കോച്ചി: തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വിറ്റ ഹനാനെതിരെ പൊലീസിന്റെ നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ മീൻ‌വിൽക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികിൽ നടത്തുന്ന മീൻ വിൽപ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീൻ വിൽപന വിലക്കിയത്. 
 
വിൽ‌പന തടഞ്ഞതോടെ ഹനാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പിന്നീട് മാധ്യമ പ്രവർത്തകരോട് ഹനാൻ കാര്യങ്ങൾ വിശദീകരിച്ചു. ‘എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണം. കൂലിപ്പണിയെടുത്ത് ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളും. 
 
ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൌണ്ടിൽ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നൽകും‘. തന്നെ ഇത്തരത്തിൽ ടോർച്ചർ ചെയ്യരുതെന്നു പറഞ്ഞ ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനേ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

തെരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനെത്തി ആൾ കുഴഞ്ഞു വീണു മരിച്ചു

യുദ്ധം ഉണ്ടായാല്‍ ചൈന അമേരിക്കന്‍ യുദ്ധവിമാനങ്ങളെ തകര്‍ക്കും, സൈന്യത്തെ പരാജയപ്പെടുത്തും: യുഎസ് രഹസ്യരേഖ

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ 2 മണിക്കൂറിൽ മികച്ച പോളിംഗ് -8.72%

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments