പ്രണയിനിയെ ചൊല്ലി കാമുകന്മാര്‍ യുവതിയുടെ വീട്ടില്‍ ഏറ്റുമുട്ടി; കൂട്ടയടിയ്‌ക്കിടെ ഒരാള്‍ മരിച്ചു - സംഭവം കൊല്ലത്ത്

പ്രണയിനിയെ ചൊല്ലി കാമുകന്മാര്‍ യുവതിയുടെ വീട്ടില്‍ ഏറ്റുമുട്ടി; കൂട്ടയടിയ്‌ക്കിടെ ഒരാള്‍ മരിച്ചു - സംഭവം കൊല്ലത്ത്

വ്യാഴം, 26 ജൂലൈ 2018 (14:09 IST)
കാമുകിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തിൽ ലാലു കുഞ്ഞാപ്പിയാണ് (49) കിണറ്റിൽ വീണു മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മറ്റൊരു കാമുകന്‍ സുമേഷും ഇയാളുടെ സുഹൃത്ത് ഗോപകുമാര്‍ ഇവര്‍ക്കൊപ്പം എത്തിയ ഒരു സ്‌ത്രീയും പൊലീസിന്റെ പിടിയിലായി.

ബുധനാഴ്‌ച അര്‍ധരാത്രിയാണ് സംഭവം. ഒരു കുട്ടിയുടെ മാതാവും ഹോം നഴ്സുമായ വീട്ടമ്മയുമായി ലാലുവും സുമേഷും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുമേഷ് യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ മറ്റൊരാള്‍ ഉണ്ടെന്ന് മനസിലായി.

വീട്ടില്‍ ആരുമില്ലെന്ന് യുവതി പറഞ്ഞെങ്കിലും സുമേഷ് സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി ഇവരുടെ വീട്ടിലെത്തി. മുറിയില്‍ ലാലു ഉണ്ടെന്ന് മനസിലായതോടെ സംഘര്‍ഷമുണ്ടായി. ക്രൂരമായ മര്‍ദ്ദനമേറ്റ ലാലു വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

വീട്ടിലെ സാധനങ്ങളെല്ലാം സുമേഷും സംഘവും അടിച്ചുതകര്‍ത്തു. തടസം പിടിക്കാനെത്തിയ യുവതിയേയും ഇവര്‍ ആക്രമിച്ചു. പുനലൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് ലാലുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും  പുറത്തെടുത്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിമാനത്തിൽ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മ തായ്‌കോണ്ടോ താരം