Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമുള്ള ചെറുപ്പക്കാർ കൊവിഡ് വാക്സിനുവേണ്ടി 2022 വരെ കാത്തിരിയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

ആരോഗ്യമുള്ള ചെറുപ്പക്കാർ കൊവിഡ് വാക്സിനുവേണ്ടി 2022 വരെ കാത്തിരിയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന
, വെള്ളി, 16 ഒക്‌ടോബര്‍ 2020 (08:18 IST)
അടുത്ത വർഷം ആദ്യത്തോടെ കൊവിഡിനെതിരായ വാക്സിൻ ലഭ്യമാകും എന്നാണ് കണക്കുകൂട്ടൽ. എന്നാാൽ ആരോഗ്യമുള്ള ചെറുപ്പക്കാർ വാക്സിനുവേണ്ടി 2022 വരെ കാത്തിരിയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. ഹൈ റിസ്ക് ക്യാറ്റഗറിയിൽ ഉള്ളവർക്കും ദുർബല വിഭാഗങ്ങളിൽപ്പെട്ടവർക്കുമായിരിയ്ക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക എന്ന് സൗമ്യ സ്വാമിനാഥൻ പറയുന്നു.
 
കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിലായിരിയ്ക്കും കൊവിഡ് വാക്സിനേഷൻ ആരംഭിയ്ക്കുക.കൂടുതൽ അപകട സാധ്യതയുള്ളവർക്ക് ആദ്യം നൽകും, പിന്നീട് പ്രായംചെന്നവർക്കും വാക്സിൻ നൽകും. 70 ശതമനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാനായാൽ മാത്രമേ രോഗവ്യാപനം ചെറുക്കാനാകു. നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എങ്കിലും ഫലപ്രദമായ വാക്സിൻ വളരെ വേഗത്തിൽ ലഭ്യമാകാൻ സധ്യത കുറവാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് നിർദേശിച്ചാൽ പാലായിൽ മത്സരിയ്ക്കുമെന്ന് കെ എം മാണിയുടെ മരുമകൻ