സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു, മരണം ആറായി

സംസ്ഥാനത്ത് കനത്ത മഴ; മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു, മരണം ആറായി

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (12:46 IST)
വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൻ നാശനഷ്‌ടം. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 
 
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
 
കോഴിക്കോട് ജില്ലയിൽ രണ്ടു പേരും ആലപ്പുഴ, കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. രണ്ടുപേർ മരം വീണും ഒരാൾ ഷോക്കേറ്റും മറ്റൊരാൾക്ക് യാത്രാ സൗകര്യം ലഭിക്കാത്തതിനെത്തുടർന്നുമാണ് മരിച്ചത്. 
 
ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നു, തൊടുപുഴയ്‌ക്ക് സമീപം പൂമാലയിൽ ഉരുൾപൊട്ടലുണ്ടായി. കൃഷിയിടം നശിച്ചു. ആളപായമില്ല. ഹൈറേഞ്ചിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി. മൂന്നാർ, കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ. മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം മലയിടഞ്ഞ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments