Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമർദം: കനത്ത മഴ മൂന്ന് ദിവസം കൂടി തുടരും

മഴയിൽ മുങ്ങി കേരളം

ന്യൂനമർദം: കനത്ത മഴ മൂന്ന് ദിവസം കൂടി തുടരും
, ശനി, 14 ജൂലൈ 2018 (09:43 IST)
ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളാത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നും നിർദേശമുണ്ട്. 
 
കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.  
 
നിലക്കാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ചുരം അപകടത്തിലായതിനാലാണ് ഗതഗത നിയന്ത്രണം ഏർപ്പെടുത്താൻ കാരണം.സംസ്ഥാനത്ത് പരക്കെ മൂന്നു ദിവസങ്ങളായി കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാട്ടിൽ കാലു കുത്താൻ സമ്മതിച്ചില്ല; പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റിൽ