നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (13:20 IST)
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക കെടുതി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്.  തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 
 
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
 
മണിമലയാറ്റിൽ ഒരാൾ മുങ്ങിമരിച്ചു. വയലിപടി ആറ്റുപുറത്ത് ശിവൻ (50) ആണ് മരിച്ചത്. ഇതോടെ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് മരണം ഏഴായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

മൂന്നാര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ വാഹന പ്രവേശന ഫീസ് നല്‍കേണ്ടി വന്നേക്കാം

അടുത്ത ലേഖനം
Show comments