Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെയൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല: ഭാവന

അങ്ങനെയൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല: ഭാവന
, വ്യാഴം, 14 മാര്‍ച്ച് 2019 (12:33 IST)
കന്നട നിർമാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. തമിഴ്ചിത്രം 96 ന്റെ കന്നട പതിപ്പില്‍ പ്രധാനവേഷത്തില്‍ എത്തുകയാണ് താരം. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ഭാവന അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. 
 
വിവാഹത്തിന് ശേഷം ഇരു കുടുംബങ്ങളുടെയും പ്രോത്സാഹനം തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് ഭാവന പറയുന്നു. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. - ഭാവന മനസ് തുറന്നു. 
 
നവീനുമായി പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും താരം മനസ്സു തുറന്നു. റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഭാവന ഓർത്തെടുക്കുന്നു.
 
മലയാളത്തിലെ മിക്കതാരങ്ങളും പങ്കെടുത്ത വിവാഹമായിരുന്നു ഭാവനയുടേത്. മഞ്ജു വാര്യർ, മമ്മൂട്ടി, ലാൽ, ജയസൂര്യ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ഭാവനയുടെ വിവാഹത്തിനെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കു കടക്കുന്നതിനു മുന്നോടിയായി കുമ്മനം ശബരിമലയിലേക്ക്; സാക്ഷിയായി ടിപി സെൻകുമാറും താഴ്മൺ കുടുംബവും