Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി

ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി

Webdunia
വെള്ളി, 27 ജൂലൈ 2018 (11:10 IST)
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതുവരെയുള്ള കണക്കനുസരിച്ച് ഏഴു ദിവസത്തിനുള്ളിൽ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നതു പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സർക്കാരുകളും സമവായത്തിലെത്തി അതിനുമുൻപ് തുറന്നുവിടണം. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യം ഉണ്ടാകു’മെന്നും എം.എം.മണി പറഞ്ഞു.
 
ഏഴു ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി. എൻജിനീയർ ആർ ചന്ദ്രശേഖരൻ പറഞ്ഞു. അണക്കെട്ടിൽ ഇന്നു രാവിലെ ജലനിരപ്പ് 2392 അടി. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചെറുതോണി പുഴയുടെയും പെരിയാറിന്റെയും കരകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി ബോർഡ് ആദ്യ ജാഗ്രതാ നിർദേശം നൽകി.
 
ഇടുക്കിയിലെ അഞ്ചു ജനറേറ്ററുകൾ പൂർണ തോതിൽ പ്രവർത്തിപ്പിച്ചിട്ടും ഒഴുകിയെത്തുന്ന വെള്ളം പൂർണമായും വൈദ്യുതി ഉൽപാദനത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഡാം തുറന്നു വെള്ളം ഒഴുക്കിവിടേണ്ടി വരുന്നത്. സംഭരണ ശേഷിയുടെ 85 ശതമാനത്തിലേറെ വെള്ളം ഇപ്പോഴുണ്ട്. പരമാവധി സംഭരണ ശേഷി 2403 അടി. ജലനിരപ്പ് 2400 അടിയിൽ എത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് തുറന്നുവിടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments