Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മഴക്കാല രോഗങ്ങളും കർക്കിടക മാസവും! - അറിയാം ചില ആരോഗ്യ കാര്യങ്ങൾ

ശാരീരികവും മാനസികവുമായ ബലം കുറയുന്ന മാസമാണിത്

ആരോഗ്യം
, ബുധന്‍, 25 ജൂലൈ 2018 (13:33 IST)
ഇത് മഴക്കാലമാണ്. പോരാത്തതിന് കർക്കിടകവും. അസുഖങ്ങൾ എളുപ്പത്തിൽ പടർന്നു പിടിക്കുന്ന സമയം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറ എന്നു പറയുന്നത് ആരോഗ്യം തന്നെയാണ്.  
 
കർക്കിടകമാസക്കാലത്ത് സൂര്യന്റെ ചൂട് കുറഞ്ഞ അളവിലാണ് ഭൂമിയില്‍ പതിക്കുന്നത്. ശാരീരികവും മാനസികവുമായ ബലം കുറയുന്ന മാസങ്ങളാണിത്. ജൂണ്‍മുതല്‍ സെപ്തംബര്‍വരെയുള്ള മഴക്കാലത്ത് വാത-പിത്ത-കഫങ്ങളാകുന്ന മൂന്നു ദോഷങ്ങളും വര്‍ധിക്കുന്നു. 
 
വേനല്‍ക്കാലത്ത് ശരീരത്തില്‍ ഒളിച്ചിരുന്ന പല രോഗാണുക്കളും ശക്തിപ്രാപിച്ച് രോഗകാരണമാകുന്നു. രോഗപ്രതിരോധശേഷി ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ രീതിയിലാണ് കാണുന്നത്. മഴക്കാലത്ത് വാതം വര്‍ധിക്കുകയും വാതരോഗലക്ഷണങ്ങള്‍ നന്നായി പ്രകടമാകുകയും ചെയ്യുന്നു. രോഗത്തെ സഹിക്കാനുള്ള ശേഷി കുറയുന്നു. ശരീരബലം കുറയുന്നു. 
 
മഴക്കാലത്തുള്‍പ്പെട്ട കര്‍ക്കടകമാസത്തില്‍ വാതരോഗലക്ഷണങ്ങള്‍ ഏറ്റവും പ്രകടമാണ്. ഇക്കാലത്ത് ശരീരശക്തിക്കനുസരിച്ച് പഞ്ചകര്‍മ ചികിത്സകള്‍ ചെയ്യുന്നത് നല്ലതാണ്. ഇത്തരം ചികിത്സകളാല്‍ ആന്തരിക ശുദ്ധി വരുത്തിയശേഷം ഉപയോഗിക്കുന്ന ഔഷധക്കഞ്ഞി ശരീരത്തിന് ഏറെ ഗുണം നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അൾസർ തടയാൻ ജിഞ്ചർ ടി