Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം; ജലനിരപ്പ് 2395.88 അടി

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം; ജലനിരപ്പ് 2395.88 അടി

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം; ജലനിരപ്പ് 2395.88 അടി
തൊടുപുഴ , ബുധന്‍, 1 ഓഗസ്റ്റ് 2018 (11:39 IST)
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഡാം തുറക്കേണ്ട ആവശ്യകത ഇല്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
 
വീണ്ടും ജലനിരപ്പ് ഉയർന്നാൽ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും. ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ചുമതല വൈദ്യുതമന്ത്രി എംഎം മണിയെ മന്ത്രിസഭായോഗത്തില്‍ ചുമതലപ്പെടുത്തി.
 
ഡാം തുറക്കേണ്ട സാഹചര്യം വന്നാൽ തുറക്കുമെന്ന് എം എം മണി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യമുന കരകവിഞ്ഞു; 13,000 പേരെ മാറ്റിപ്പാർപ്പിച്ചു, 2 മരണം