ആർക്ക് നൽകും ? ശിഖർ ധവാന്റെ വീട് വാങ്ങാൻ ആളുകളുടെ തിരക്ക് !

ശനി, 3 ഓഗസ്റ്റ് 2019 (16:36 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിൽപ്പനക്ക് വച്ച വീടുവാങ്ങാൻ ആളുകളുടെ വലിയ തിരക്ക്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള അത്യാഡംബര വീടാണ് താരം വിൽപ്പനക്ക് വച്ചിരിക്കുന്നത്. പത്തുലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്ന വീടും വസ്തുവും വിൽപ്പനക്ക് എന്ന പരസ്യം ചൊവ്വാഴ്ചയാണ് റിയൽഎസ്റ്റേറ്റ് കമ്പനി പുറത്തുവിട്ടത്.
 
പരസ്യം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം തന്നെ വീട് വാങ്ങാൻ താൽപര്യം പ്രകടപ്പിച്ച് നൂറോളം പേർ തങ്ങളെ സമീപിച്ചതായി റിയൽ എസ്റ്റേറ്റ് ഏജൻസി വ്യക്തമാക്കുന്നു. ധവാനും ഭര്യയും മക്കളുമൊത്ത് ഏറെനാൾ താമസിച്ച വീടാണ് ഇപ്പോൾ വിൽപ്പനക്ക് വച്ചിരിക്കുന്നത്. അത്യാധുനികമായ എല്ലാ ആഡംബര സൗകര്യങ്ങളോടുകൂടിയ വലിയ വീടാണ് ഇത് 


 
നാലു കിടപ്പമുറികളും, അടുക്കളയും മൂന്ന് വ്യത്യസ്ഥ ലിവിംഗ് റൂമുകളും ഈ വീട്ടിലുണ്ട്, പ്രത്യേക തിയറ്റർ റൂമും, സ്വിമ്മിംഗ് പൂളും ഉൾപ്പടെ ആഡംബര സംവിധാനങ്ങൾ വേറെയും. ഇന്ത്യയിൽ തന്നെ സ്ഥിരതാമസമാക്കാനുള്ള ശിഖർ ധവാന്റെ തീരുമാനത്തെ തുടർന്നാണ് ഈ വീട് വിൽപ്പനക്ക് വച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

One of my best partnerships is with my wife Aesha because we are partners in everything, right from raising the kids, to running the house to cleaning. #SharetheLoad

A post shared by Shikhar Dhawan (@shikhardofficial) on

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഷക്കീലയെ ചോദ്യം ചെയ്യാനുള്ള യോഗ്യത നിങ്ങൾക്കില്ല രഞ്ജിനി ചേച്ചി, നിങ്ങളുടെ കപടസവർണസദാചാരത്തിനിട്ട് ഇങ്ങനെ ഒരടിയെങ്കിലും തന്നില്ലെങ്കിൽ എനിക്ക് കിടക്കപ്പൊറുതി കിട്ടില്ല; വൈറൽ പോസ്റ്റ്