‘കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം’- ഇന്ദ്രൻസ്

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (08:20 IST)
ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസും മികച്ച നടിക്കുള്ള അവാർഡ് പാർവതിയും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
 
പുരസ്കാരം സ്വീകരിച്ചശേഷമുള്ള ഇന്ദ്രൻസിന്റെ പ്രസംഗം കൈയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.  
ആരാധകരുടെ സ്‌നേഹത്തിന് കുറിക്കുകൊള്ളും ഒരുചിരി നമ്പറായിരുന്നു ഇന്ദ്രന്‍സിന്റെ സമ്മാനം. 'കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം‘ എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കൈയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്.
 
ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ നിന്നുയര്‍ന്നു കാതടപ്പിക്കും കൈയടി. ആരാധകരുടെ സ്‌നേഹാരവരങ്ങളുടെ നിറവിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങിയത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments