വിജയ് സേതുപതി പണം നൽകി സഹായിച്ച വൃദ്ധയുടെ മരണം; പി ആർ വർക്കെന്ന് ആരോപണം, താരത്തിന് ഓവർ എളിമയോ?

Webdunia
ബുധന്‍, 30 ജനുവരി 2019 (13:25 IST)
മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത് ഇന്നലെയാണ്. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
 
വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെയാണ് അച്ചാമ്മ കുഴഞ്ഞു വീണത്.കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഇതേ സെറ്റിൽ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് വിജയ് സേതുപതിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ പണം വാങ്ങിയതും.
 
വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്. ഇതിന്റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴാണ് അച്ചാമ്മയുടെ മരണ വാര്‍ത്ത എത്തുന്നത്.
 
അതേസമയം, മക്കൾ സെൽ‌വന്റെ പ്രവൃത്തികൾക്കെല്ലാം പിന്നിൽ ഒരു പി ആർ വർക്ക് ഉണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഓവർ എളിമയാണ് താരത്തിനെന്നും അത് മുതലാക്കി തന്നെയാണ് ഇപ്പോൾ ഓരോ ലൊക്കേഷനിൽ അദ്ദേഹം പെരുമാറുന്നതെന്നും ആരോപണമുയരുന്നുണ്ട്. 
 
എന്നാൽ, ഷൂട്ടിംഗ് കാണാനെത്തുന്ന, സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസ്സിൽ വെച്ച് അതിനായി ഒരുപാട് പരിശ്രമിച്ചയാളാണ് സേതുപതി. അതിനാൽ അങ്ങനെയുള്ളവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്നതാണ് വാസ്തതം. താൻ വന്ന വഴി മറക്കുന്നവനല്ല അദ്ദേഹമെന്ന് ഓരോ തവണയും തെളിയിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments