Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പതിനെട്ടാം പടി' പൊളിക്കും; കിടുലുക്കിൽ മമ്മൂക്ക, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

'പതിനെട്ടാം പടി' പൊളിക്കും; കിടുലുക്കിൽ മമ്മൂക്ക, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
, ബുധന്‍, 30 ജനുവരി 2019 (11:16 IST)
മമ്മൂട്ടിയുടേതായി ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങാൻ പോകുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് താരം ഇത്തവണ തിളങ്ങാൻ പോകുന്നത്. അതിൽ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളം ചിത്രമാണ് പതിനെട്ടാം പടി.
 
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പതിനെട്ടാം പടി' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രാത്തിന്റെ പേര് ജോണ്‍ എബ്രഹാം പാലക്കൽ എന്നാണ്. ഇപ്പോൾ പുറത്തുവിട്ട മമ്മൂട്ടിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന് മുമ്പും ചിത്രത്തിന്റെ അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ വ്യത്യസ്‌ത ഗെറ്റപ്പ് പുറത്തുവിട്ടിരുന്നു.
 
webdunia
18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയമാകുന്നത്. യുവാക്കളുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജോണ്‍ എബ്രഹാം പാലക്കൽ‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ പിള്ള രാജു എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്മാറി, ഭീമനാകാൻ മോഹൻലാലിന് പകരം മറ്റൊരാളെത്തുമോ?