മോഹൻലാൽ ഒന്ന് സമ്മതിച്ചാൽ മാത്രം മതി, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഞാൻ കൊടുക്കും: ജയരാജ്

Webdunia
ചൊവ്വ, 30 ജൂലൈ 2019 (12:33 IST)
മോഹൻലാലുമൊത്ത് എന്തുകൊണ്ടാണ് സിനിമ ഇല്ലാത്തതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജയരാജ്. 
തന്റെ വ്യക്തിപരമായ കാരണത്താലാണ് മോഹൻലാലുമൊത്തുള്ള ഒരു സിനിമ മുടങ്ങിപ്പോയതെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ജയരാജ് പറഞ്ഞു. 
 
 ‘ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു.
 
കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. 
 
ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്’ ജയരാജ് പറഞ്ഞു. മോഹൻലാൽ ഒരു സമ്മതം അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ലൈഫിലെ മികച്ച സിനിമ താൻ കൊടുക്കുമെന്ന് ജയരാജ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

ആദ്യം ഇതൊന്ന് ഒതുക്കട്ടെ, ക്യൂബയെ പിന്നീട് പരിഗണിക്കും : ഡൊണാൾഡ് ട്രംപ്

ചൈന വീണ്ടും അമേരിക്കയെ തോല്‍പ്പിച്ചു! ഖത്തറിലും ബഹ്റൈനിലും ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് റഡാറുകള്‍ ഇറാന്‍ നശിപ്പിച്ചു

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം: പ്രായാധിഷ്ഠിത നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ

ഇറാൻ കപ്പലിൻ്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments