Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

മോഹൻലാലിന്റെ മരയ്ക്കാർ പെട്ടിയിലിരിക്കുമോ? ധൈര്യമുണ്ടെങ്കിൽ തെളിയിക്കാൻ പ്രിയദർശൻ !

മോഹൻലാൽ
, തിങ്കള്‍, 29 ജൂലൈ 2019 (19:10 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ. അറബിക്കടലിന്റെ സിംഹമെന്നാണ് ചിത്രത്തിന്റെ പേര്. നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. 
 
അന്തരിച്ചു പോയ ടി ദാമോദരൻ മാഷ് എഴുതി നൽകിയ പൂർണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദർശനും ഐ വി ശശിയുടെ മകൻ ആയ അനി ഐ വി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എന്നാൽ തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദർശൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത രചയിതാവായ ടി പി രാജീവൻ.
 
മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശൻ നിർമ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളിൽ ഒരാളാണ് ടി പി രാജീവൻ. ശങ്കർ രാമകൃഷ്ണനോപ്പം ചേർന്ന് ടി പി രാജീവൻ ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ മോഹൻലാൽ- പ്രിയദർശൻ ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതൽ ഒന്നും കേട്ടില്ല. 
 
എന്നാൽ ഈ ആരോപണം ശ്കതമായി നിഷേധിച്ചു കൊണ്ട് തന്നെ പ്രിയദർശൻ രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞാലി മരക്കാർ എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാൻ ടി പി രാജീവനെ താൻ കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ആരോപണം ശരിയല്ല. ധൈര്യമുണ്ടെങ്കിൽ ടി പി രാജീവൻ താൻ എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയൻ വെല്ലുവിളിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിഷേക് ബച്ചനും ആദിത്യ റോയ് കപൂറിനുമൊപ്പം താരം പേളി മാണി, സംവിധാനം അനുരാഗ് ബസു