Webdunia - Bharat's app for daily news and videos

Install App

മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് പറഞ്ഞ്കേട്ടപ്പോള്‍ സന്തോഷമുണ്ടെന്ന് ജയറാം!

കണ്ണന്റെ മുന്നില്‍ താനൊന്നുമല്ലെന്ന് ജയറാം, ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് പാര്‍വതി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (12:10 IST)
ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കാളിദാസ് ജയറാം നായകനായ ആദ്യ മലയാള ചിത്രം പൂമരം റിലീസ് ആയി. റിലീസ് ദിനം തന്നെ പൂമരം കണ്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജയറാമും പാര്‍വതിയും. ‘മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി‘യെന്ന് ജയറാം പറയുന്നു.
 
ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാന്‍ സാധിച്ചത് മഹാഭാഗ്യമെന്നാണ്‍ ജയറാം പറയുന്നത്. ‘എബ്രിഡ് ഷൈന്‍ ജനങ്ങളെ എവിടെയെങ്കിലും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാല്‍ മോന്‍ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയി."- എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.
 
‘വളരെ മികച്ചൊരു സിനിമയാണ് പൂമരം. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്." എന്നായിരുന്നു ജയറാമിന്റെ ഭാര്യയും നടിയുമായിരുന്ന പാര്‍വ്വതിയുടെ അഭിപ്രായം.  
 
ഒന്നര വര്‍ഷമായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ കന്നിച്ചിത്രമാണ് പൂമരം. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. പൂമരം കാണാനായി ജയറാമിനും പാര്‍വ്വതിക്കുമൊപ്പം കാളിദാസനും എറണാകുളം പത്മ തിയേറ്ററില്‍ എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments