Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാമറയ്ക്ക് മുന്നിലെ മെഗാസ്റ്റാറും ക്യാമറയ്ക്ക് പിന്നിലെ മെഗാസ്റ്റാറും ഒന്നിച്ചപ്പോള്‍!

ഈ നാട്ടുകാരനായിരുന്നിട്ടും ഞാന്‍ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ലല്ലോ: ചിരി പടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

ക്യാമറയ്ക്ക് മുന്നിലെ മെഗാസ്റ്റാറും ക്യാമറയ്ക്ക് പിന്നിലെ മെഗാസ്റ്റാറും ഒന്നിച്ചപ്പോള്‍!
, വെള്ളി, 16 മാര്‍ച്ച് 2018 (09:19 IST)
കേരളത്തിലെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് സ്വീകരണം നല്‍കി മമ്മൂട്ടി. ജീവന്‍ പണയം വച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോഴാണ് കാണാന്‍ മമ്മൂട്ടി എത്തിയത്. 
 
പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിന് സ്വീകരണം നല്‍കിയത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ചോദിച്ച മമ്മൂട്ടിയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി. ‘നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണെന്നും പക്ഷെ ഇവിടെയുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നു’മാണ് എന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
 
ഏതായാലും തമാശയില്‍ കലര്‍ന്ന മമ്മൂട്ടിയുടെ മറുപടി ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പരസ്പരം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്. ‘കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണെന്ന് മമ്മൂട്ടി പറഞ്ഞു.
 
മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപി‌എം പിന്തുടരുന്നത് ബിജെപിയുടെ നയം: ഉമ്മന്‍ചാണ്ടി