Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 10 താൽക്കാലിക ടോയ്‌‌ലറ്റുകൾ നൽകി ജയസൂര്യ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 10 താൽക്കാലിക ടോയ്‌‌ലറ്റുകൾ നൽകി ജയസൂര്യ
, തിങ്കള്‍, 12 ഓഗസ്റ്റ് 2019 (11:18 IST)
പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താൽക്കാലിക ടോയ്‌ലറ്റുകൾ നൽകി നടൻ  ജയസൂര്യ. പ്രളയക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 10 താൽക്കാലിക ടൊയ്‌ലറ്റുകളാണ് താരം നൽകുന്നത്. 
 
പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ആളുകളാണ് ഓരോ ക്യാമ്പിലുമുള്ളത്. എല്ലാവർക്കും ആവശ്യമായ ശൌചാലയ സൌകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് 10 താൽക്കാലിക ടോയ്‌ലറ്റുകൾ നൽകാൻ താരം തീരുമാനമെടുത്തത്. 
 
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന തരം ടോയ്‌ലറ്റുകളാണ് ഇത് ഉപയോഗ്ഗിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയം; കേരളത്തോട് കേന്ദ്രത്തിനു അവഗണനയെന്ന് കോൺഗ്രസ്