Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

'ദിലീപിനെ വെച്ച് സിനിമ ചെയ്യാൻ തയ്യാർ'- സംവിധായകന്റെ തുറന്നു പറച്ചിൽ

ദിലീപ്
, ചൊവ്വ, 13 നവം‌ബര്‍ 2018 (12:38 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് മുതൽ താരത്തിന്റെ സിനിമ ജീവിതത്തെ കുറിച്ചോർത്ത് ആരാധകർക്ക് അങ്കലാപ്പ് ഉണ്ടായിരുന്നു. എന്നാൽ, താരത്തെ വെച്ച് സിനിമ ചെയ്യുന്നതിന് സംവിധായകർക്ക് മടിയൊന്നുമില്ലെന്ന് വേണം കരുതാൻ.
 
ബി ഉണ്ണിക്രഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് ആണ് നായകൻ. അറസ്റ്റിന് ശേഷമാണ് ദിലീപിന്റെ കമ്മാരസംഭവം റിലീസ് ആയത്. ഇപ്പോഴിതാ, ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പറ്റിയ വിഷയം ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും സംവിധായകൻ ജോണി ആന്റണി പറയുന്നു. 
 
താരത്തിന്റെ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. താരപദവിക്കും അല്ലാതെ വ്യക്തി ജീവിതത്തിലെ കാര്യത്തിനല്ല. അതിനാൽ തന്നെ ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ജോണി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ; ദൈവത്തിന്റെ വിധി നടപ്പിലായി, ഉപവാസം അവസാനിപ്പിച്ചുവെന്ന് സനലിന്റെ കുടുംബം