Webdunia - Bharat's app for daily news and videos

Install App

മതിലിനൊപ്പമല്ല, മഞ്ജുവിനൊപ്പമാണ്: നിലപാടറിയിച്ച് ജോയ് മാത്യു

മതിലിനൊപ്പമല്ല, മഞ്ജുവിനൊപ്പമാണ്: നിലപാടറിയിച്ച് ജോയ് മാത്യു

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (11:02 IST)
വനിതാ മതിലിന് നൽകിയ പിന്തുണ നടി മഞ്ജു വാര്യർ പിൻവലിച്ചതിന്  പിന്നാലെ നിരവധി വിമരശനങ്ങളാണ് നടിയെ തേടിയെത്തുന്നത്. എന്നാൽ നടനും സംവിധായകനുമായ ജോയ് മാത്യു മഞ്ജു വാര്യർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം മഞ്ജുവിനെ പിന്തുണച്ചത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ് 
 
സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗം.അവരുടെ മണ്ടത്തരങ്ങൾക്കും അല്പത്തരങ്ങൾക്കും കയ്യടിക്കാത്തവരെ പാർട്ടി ഫാന്‍സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവർക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നുംവേണ്ട.
 
വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ല.
 
കാരണം അവർ കണ്ടുശീലിച്ച വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ തൊപ്പിയും കൈകളിൽ താലപ്പൊലിയുമായി പാർട്ടിപുരുഷ സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോൾപിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉൾക്കൊള്ളാനാകും?
 
മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ മതിൽപ്പണിക്കാർക്ക് സാധിക്കില്ല പക്ഷെ മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടിസൈബർ അടിമകൾ എഴുതി വെക്കുന്ന വൃത്തികേടുകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബർ സഖാക്കളെന്നു.
 
മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations) അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം, കളറാക്കാൻ ബിജെപി, രണ്ടാഴ്ച നീളുന്ന പരിപാടികൾ!

Exclusive: സിനിമാ രംഗത്തുനിന്ന് സ്ഥാനാര്‍ഥികളെ തേടാന്‍ കോണ്‍ഗ്രസ്

Rahul Mamkootathil: 'നിയമസഭയിലേക്ക് വേണമെങ്കില്‍ വരട്ടെ'; കൈവിട്ട് പാര്‍ട്ടി നേതൃത്വം, പ്രതിഷേധങ്ങളെ ഭയന്ന് രാഹുല്‍ അവധിയിലേക്ക്?

അടുത്ത ലേഖനം