Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്, എന്നിട്ടും പൊലീസ് അത് അവഗണിച്ചു; ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്, എന്നിട്ടും പൊലീസ് അത് അവഗണിച്ചു; ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍
, വ്യാഴം, 15 ഓഗസ്റ്റ് 2019 (11:36 IST)
നടൻ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാമകൃഷ്ണന്റെ ആരോപണം. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്നൊരു വാര്‍ത്ത പങ്കുവെച്ചാണ് മരണത്തിലെ ദുരൂഹതയും അന്വേഷണത്തിലെ അനാസ്ഥയും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത്.
 
രാമകൃഷ്ണന്റെ കുറിപ്പ്.
 
മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് ഇന്ന് മാതൃഭൂമി പത്രത്തിലെ 9-ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ‘ മുംബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണിചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. ‘ മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് ‘ എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്. അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം. അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല.
 
മരണാനന്തരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വെച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വെച്ചാല്‍ എഴുതി തള്ളാനും കഴിയും. മണിചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി,ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ ജഗദീശ്വരനോട് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നു.
 
ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ് ,മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്.മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു. മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.
 
ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടി. അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. . അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?. ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആസ്പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ??? ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍പുറത്താക്കി എന്നാണ് വാര്‍ത്ത..!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.
 
നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു. ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല… നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. . ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,.. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു … സുഖലോലുപരായി . നടക്കുമ്‌ബോള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്.,… ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയും പ്രളയവും; സംസ്ഥാനത്ത് പലയിടത്തും ഭൂമിയിൽ വിള്ളൽ