മണിയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം!

മണിയൊച്ചയില്ലാത്ത, മണികിലുക്കമില്ലാത്ത രണ്ടു വര്‍ഷം!

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (14:09 IST)
മലയാളികളുടെ പ്രീയ‌പ്പെട്ട കലാഭവൻ മണി മരിച്ചി‌ട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ക്രത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ച് 6ന് ആയിരുന്നു മലയാളികളുടെ സ്വന്തമായിരുന്ന മണി മരണപ്പെടുന്നത്. കേരളത്തിലെ ജനഹ്രദയത്തിലായിരുന്നു എന്നും മണിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ മണിയുടെ പെട്ടന്നുള്ള മരണം ബന്ധുക്കള്‍ക്കും സുഹ്രത്തുക്കള്‍ക്കും എന്നപോലെ ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. 
 
അതോടോപ്പം, മണിയുടെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ് ചാലക്കുടിക്കാര്‍. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമക്രഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് നടക്കാനിരിക്കുന്ന ചടങ്ങ് സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും.
 
കൊച്ചിൻ കലാഭവനിൽ മണി ചേട്ടനോടൊപ്പം പ്രവർത്തിച്ച മിമിക്രി കലാകാരന്മാരെയും നാടൻപാട്ട് രംഗത്ത് ചേട്ടനോടൊപ്പം പ്രവർത്തിച്ച നാടൻപാട്ട് കലാകാരന്മാരെയും ആദരിക്കും. 
 
അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. മലയാള സിനിമയിലെ ഓള്‍‌റൌണ്ടര്‍ ആയിരുന്നു മണിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. 
 
നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments