Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൊറര്‍ സിനിമകളുടെ തമ്പുരാട്ടി - നയന്‍‌താര!

‘കൊലമാവ് കോകില‘യായി നയന്‍‌താര!

ഹൊറര്‍ സിനിമകളുടെ തമ്പുരാട്ടി - നയന്‍‌താര!
, ചൊവ്വ, 6 മാര്‍ച്ച് 2018 (12:20 IST)
തമിഴ് സിനിമയില്‍ ഹൊറര്‍ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സംവിധായകരുടെ മനസ്സില്‍ ആദ്യം വരിക നയന്‍‌താരയുടെ മുഖമായിരിക്കും. മായ, ഡോറ, കാഷ്മോര എന്നീ ചിത്രങ്ങള്‍ ആ ഗണത്തില്‍പ്പെടുത്താവുന്നതാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുന്നു. കൊലമാവ് കോകില!.
 
കിടിലന്‍ ആക്ഷന്‍- ഹൊറര്‍ ചിത്രമാണ് ‘കൊലമാവ് കോകില’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നയന്‍താര ട്വിറ്ററില്‍ പങ്കുവച്ചു. നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്നതാണ്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. 
 
അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നു... ഒരു ക്ലാസ് പടം, നായകന്‍ - മമ്മൂട്ടി!