ഇതാദ്യം ചെയ്തിരുന്നേൽ ‘കമ്മാരന്’ ഇത്ര നെഗറ്റീവ് അഭിപ്രായം ഉണ്ടാകില്ലായിരുന്നു?

ഒടുവിൽ തിരിച്ചറിവിന്റെ പാതയിൽ ദിലീപിന്റെ കമ്മാരനും കൂട്ടരും!

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (14:13 IST)
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ട്രെയിലർ പുറത്ത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ദിലീപിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
 
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ ഒരെണ്ണം ഇറങ്ങിയിരുന്നു. എന്നാൽ, ട്രെയിലറും സിനിമയും തമ്മിൽ ബന്ധമില്ലെന്നും ട്രെയിലർ കണ്ട് മാസ് പടം പ്രതീക്ഷിച്ച് കയറിയവർക്ക് ഇഷ്ടമായില്ലെന്നും എല്ലാം നിരൂപണങ്ങൾ വന്നിരുന്നു.
 
ആദ്യം തന്നെ ചിത്രത്തിന്റെ ഒറിജിനൽ ട്രെയിലർ ഇറക്കിയാൽ പോരായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. 
ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments