‘മണി ചേട്ടന്റെ നാട്ടിൽ വന്ന് ഈ അഭ്യാസം കാണിച്ചാൽ ദൈവം എന്നോട് പൊറുക്കില്ല’ - ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥ്വി
പൃഥ്വിയുടെ വൈറലാകുന്ന വീഡിയോ
Publish Date: Tue, 24 Apr 2018 (07:56 IST)
Updated Date: Tue, 24 Apr 2018 (07:57 IST)
നടനായിട്ടാണ് പൃഥ്വിരാജ് മലയാളികളുടെ മനസ്സിൽ ചേക്കേറിയത്. ഇടയ്ക്ക് തനിക്ക് പാടാനുള്ള കഴിവും ഉണ്ടെന്ന് താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നിർമാതാവും സംവിധായകനും ആവുകയാണ് പൃഥ്വി. ഏത് അവാർഡ് നൈറ്റിൽ ചെന്നാലും ആരാധകരും അവതാരകരും താരത്തോട് ആവശ്യപ്പെടുന്നത് ഒരു പാട്ട് പാടണം എന്ന് തന്നെയാണ്.
അടുത്തിടെ ചാലക്കുടിയിൽ എത്തിയ താരത്തിന് ഇതുപോലൊരു അനുഭവം ഉണ്ടായി. പാട്ട് പാടാൻ ആവശ്യപ്പെട്ട ആരാധകരോട് ‘മണിച്ചേട്ടന്റെ നാട്ടിൽ വന്ന് ഈ അഭ്യാസം കാണിച്ചാൽ എന്നോട് ദൈവം പൊറുക്കില്ല...’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഏതായാലും കരഘോഷത്തോടെയാണ് കാണികൾ ഈ വാക്കുകൾ ഏറ്റെടുത്തത്.
പക്ഷേ പൃഥ്വിയെ പാടിക്കാതെ വിടാൻ ഒരുക്കമായിരുന്നില്ല. കലാഭവൻ മണിയെ മലയാളത്തിന്റെ മണിച്ചേട്ടനാക്കിയ ആ ജനതയ്ക്ക് മുന്നിൽ രണ്ടുവരി അദ്ദേഹം മൂളി. അമർ അക്ബർ ആന്റണി എന്ന സിനിമയിൽ താൻ തന്നെ പാടിയ പാട്ടാണ് താരം പാടിയത്.