വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

Webdunia
ശനി, 21 ഏപ്രില്‍ 2018 (12:12 IST)
ജമ്മു കശ്‌മീരിലെ കത്തുവയില്‍ ക്ഷേത്രത്തിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെയെന്ന് തെളിഞ്ഞു. ഡൽഹി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

രക്തസാമ്പിള്‍,​ തലമുടി എന്നിവയടക്കം പതിനാല് തെളിവുകളാണ് പൊലീസ്  പരിശോധിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പ്രതികളുടേതാണെന്ന് വ്യക്തമായത്.

പെൺകുട്ടിയുടെ ഫ്രോക്കില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു.

പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ,​ സൽവാർ,​ രക്തക്കറ പുരണ്ട മണ്ണ്,​ എന്നിവയും പരിശോധിച്ചു. ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് പ്രതികള്‍ കഴുകിയതായി കണ്ടെത്തി. എന്നാൽ ആ വസ്‌ത്രത്തില്‍ നിന്നും ഒരു തുള്ളി രക്തക്കറ ലഭിച്ചതാണ് കേസിൽ നിർണായക തെളിവായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്ത ലേഖനം
Show comments