പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്‌റ്റില്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്‌റ്റില്‍
Publish Date: Thu, 19 Apr 2018 (18:00 IST)
Updated Date: Thu, 19 Apr 2018 (18:02 IST)
ഒഡീഷയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ആദിവാസി വിഭാഗത്തിൽപെട്ട കുട്ടിയെയാണ് കുടുംബസുഹൃത്ത് പീഡനത്തിനിരയാക്കിയത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.
ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതിയുടെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടുംബാംഗങ്ങളെ വീട്ടില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് വാഹനത്തില്‍ വെച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാതിരുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചു. തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.