'മകൾ മർദ്ദിച്ചത് എഡിജിപിയുടെ അറിവോടെയെന്ന് സംശയം, നിയമനടപടികളുമായി തന്നെ മുന്നോട്ട് പോകും': ഗവാസ്‌കർ

'നിയമനടപടികളുമായി തന്നെ മുന്നോട്ട് പോകും': ഗവാസ്‌കർ

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (10:23 IST)
'നിയമനടപടികൾ അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ എന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ.' എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ രണ്ടുംകൽപ്പിച്ച് തന്നെയാണ്. 
 
സംഭവം ഒത്തുതീർപ്പാക്കുന്നതിനായി പല ചർച്ചകളും നടക്കുന്നതായി അറിഞ്ഞു. എന്നെ കുറ്റക്കാരനായി സമൂഹത്തിന് മുന്നിൽ നിർത്താനുള്ള ശ്രമം നടക്കില്ല, അതിനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി തന്നെ മുന്നോട്ടുപോകും. എത്രവലിയ സമ്മർദ്ദമായാലും നീതി ലഭിക്കും വരെ ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
എഡിജിപിയുടെ മകൾ മർദ്ദിച്ചത് അദ്ദേഹത്തിന്റെ അറിവോടെ ആണെന്നും സംശയമുണ്ട്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായൊന്നുലഞ്ഞാൽ പോലും അദ്ദേഹം ചീത്ത വിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments