Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം

പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം

പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:42 IST)
പ്രളയബാധിതർക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നൽകുന്നതിനായുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ ശുപാര്‍ശ സമർപ്പിച്ചു. ദുരിതബാധിതര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശയിൽ പറയുന്നു.
 
പ്രളയക്കെടുതി കാരണമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് വാര്‍ഡ് തല സമിതികളുടെ പങ്കാളിത്തം വേണമെന്നും നഷ്ടപരിഹാരം വിതരണം ചെയുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇതിൽ പറയുന്നു. 
 
വ്യാപാരികളില്‍ ധാരാളം പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേക സ്‌കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ നേരിയ ഭൂചലനം