Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സൈന്യത്തെ വിളിക്കാതിരുന്നത് എന്തുകൊണ്ട്, താൻ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിക്കളഞ്ഞു’- പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

‘സൈന്യത്തെ വിളിക്കാതിരുന്നത് എന്തുകൊണ്ട്, താൻ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിക്കളഞ്ഞു’- പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല
, ശനി, 18 ഓഗസ്റ്റ് 2018 (11:29 IST)
കേരളത്തെ ബാധിച്ച പ്രളയത്തിൽ നിന്നും കരകയറുന്നതിനായി രക്ഷാപ്രവർത്തനത്തിന്റെ ചുമതല പൂർണമായും സൈന്യത്തെ ഏൽ‌പിക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശ്നവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേയും സർക്കാരിനെതിരേയും രൂക്ഷ വിമർശനം നടത്തിയത്.
 
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമെന്ന് തൊഴുകൈയ്യോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളം ഒരുമിച്ച് കൈകോർത്തിട്ടും ജനങ്ങളെ രക്ഷപെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്. രക്ഷാപ്രവർത്തനത്തിന്റെ ചുമതല സൈന്യത്തെ ഏൽപ്പിക്കണമെന്ന ഒരൊറ്റ കാര്യം മാത്രമാണ് പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. 
 
ഇപ്പോഴാണ് സൈന്യത്തിന്റെ പൂര്‍ണസാന്നിധ്യം ഉണ്ടാകുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല?. ഓഗസ്റ്റ് 15 മുതല്‍ സൈന്യത്തെ വിളിക്കാൻ താൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തന്റെ ആവശ്യം മുഖ്യമന്ത്രി പൂർണമായും പുച്ഛിച്ച് തള്ളുകയായിരുന്നു. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണമായി കാര്യങ്ങള്‍ ഏല്‍പിക്കണം- ചെന്നിത്തല പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു, മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കയറാൻ ശ്രമിച്ചു, പൈപ്പ് മുറിച്ച് മാറ്റി ക്രൂരമായി കൊലപ്പെടുത്തി; ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഭർത്താവ് നടത്തിയ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞു