Webdunia - Bharat's app for daily news and videos

Install App

അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവം; ഗോവയില്‍ വന്‍ ബന്ധങ്ങള്‍ - ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടിയുടെ മൊഴി

അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവം; ഗോവയില്‍ വന്‍ ബന്ധങ്ങള്‍ - ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടിയുടെ മൊഴി

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (17:03 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് പൊലീസ്. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ നടി പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളില്‍ പതിവായി ഇവര്‍ പോകാറുണ്ടായിരുന്നതായും കണ്ടെത്തി.

ഗോവയിലെ മയക്കുമരുന്ന് പാര്‍ട്ടിക്കിടെയാണ് ബെംഗ്ലൂരുവില്‍ താമസിക്കുന്ന അരുണ്‍ എന്ന മലയാളി യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അരുണ്‍ മുഖേനെയാണ് അശ്വതി മയക്കുമരുന്ന് വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്‌തിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അരുണിനെ പിടികൂടാന്‍ സാധിച്ചാല്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിഷാദ രോഗത്തില്‍ നിന്നും രക്ഷതേടാനാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അശ്വതി പൊലീസിനോട് പറഞ്ഞു.

അശ്വതിയുടെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തി. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പറഞ്ഞുറപ്പിച്ച തുക ബാങ്ക് അക്കൌണ്ടിലെത്തിയാല്‍ ആവശ്യക്കാരോട് ഹോട്ടലുകളില്‍  അല്ലെങ്കില്‍ ബേക്കറികളില്‍ എത്താന്‍ അശ്വതി ആവശ്യപ്പെടും. ഇവിടെ വെച്ചാണ് ചെറിയ പായ്‌ക്കറ്റുകളിലാക്കി മയക്കുമരുന്ന് കൈമാറിയിരുന്നത്. ഗ്രാമിന് മൂവായിരം രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments